ഓഹരി വിപണി: സെന്‍സെക്‌സ് 246 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആര്‍ബിഐയുടെ വായ്പാനയ അവലോകനം നാളെ പുറത്തുവരാനിരിക്കെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 246.66 പോയന്റ് താഴ്ന്ന് 25616.84ലും നിഫ്റ്റി 72.80 പോയന്റ് നഷ്ടത്തില്‍ 7795.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1149 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1579 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, അള്‍ട്രടെക് സിമെന്റ് തുടങ്ങിയവ നഷ്ടത്തിലും ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഡിയ, അദാനി പോര്‍ട്‌സ്, യെസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top