ഓഹരി വിപണി: സെന്‍സെക്‌സ് 255 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. പലിശ നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടെന്ന യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്.

സെന്‍സെക്‌സ് 254.94 പോയന്റ് നേട്ടത്തില്‍ 26218.91ലും നിഫ്റ്റി 82.75 പോയന്റ് ഉയര്‍ന്ന് 7981.90ലുമാണ് ക്ലോസ് ചെയ്തത്. 1693 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 924 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഭേല്‍, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top