മുംബൈ: വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 170.45 പോയന്റ് നഷ്ടത്തില്‍ 27225.93ലും നിഫ്റ്റി 45.85 പോയന്റ് നഷ്ടത്തില്‍ 8239.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1526 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1186 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, വേദാന്ത, റിലയന്‍സ് തുടങ്ങിയവ നഷ്ടത്തിലും ആക്‌സിസ് ബാങ്ക്, വിപ്രോ, ഗെയില്‍, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.