മുംബൈ: തുടര്‍ച്ചയായ ഏഴ് വ്യാപാര ദിനങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി വിപണികളില്‍ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 120 പോയന്റ് ഉയര്‍ന്ന് 27577ലും നിഫ്റ്റി സൂചിക 30 പോയന്റ് ഉയര്‍ന്ന് 8372ലുമെത്തി.
450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 134 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐഡിയ സെല്ലുലാര്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും എംആന്റ്എം, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ബിപിസിഎല്‍, എന്‍എംഡിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.