മുംബൈ: ഔട്ട്‌ഗോയിംഗ് കോളുകള്‍ക്കായി ട്രൂകോളര്‍ പ്രത്യേക ആപ്ലിക്കേഷന്‍ രൂപീകരിച്ചു. ട്രൂ ഡയലര്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. വിളിക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണ് ട്രൂകോളര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഫോണ്‍ബുക്കില്‍ ഇല്ലാത്ത നമ്പരാണ് ഡയല്‍ ചെയ്യുന്നതെങ്കില്‍ ആളുടെ പേരും, പ്രൊഫൈല്‍ ഫോട്ടോയും സ്‌ക്രീനില്‍ തെളിയും. ട്രൂ കോളറില്‍ ഇന്‍കമിംഗ് കോളുകള്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ.
ലോകമാകമാനം 85 ദശലക്ഷം ഉപഭോക്താക്കളാണ് ട്രൂ കോളറിനുള്ളത്. ഇതില്‍ 40ദശലക്ഷവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.