ഔഡിയുടെ സൈക്കിള്‍ എത്തുന്നു 12.5 ലക്ഷം രൂപ

ആഡംബര കാറുകളുമായി ലോകം കീഴടക്കിയ ഔഡി സൈക്കിള്‍ നിര്‍മാണ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നു. മനോഹരമായ സ്‌പോര്‍ടി ഡിസൈനുമായി എത്തുന്ന ലിമിറ്റെഡ് എഡീഷന്‍ സൈക്കിളിന്റെ 50 യൂണിറ്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

5.8 കിലോ ഭാരമാണ് ഈ സ്‌പോര്‍ട്‌സ് സൈക്കിളിനുള്ളത്. കമ്പനിയുടെ കാറുകളില്‍ ഉപയോഗിക്കുന്ന ടി1000 കാര്‍ബണ്‍ ഫൈബറാണ് സൈക്കിളിലും ഉപയോഗിച്ചിരിക്കുന്നത്. ഷിമോനയുടെ ഡ്യൂറ ആക്‌സ് പിഡി 9000 പെഡലുകളും ഡ്യൂറ ആക്‌സ് ബ്രെയ്ക്കുമാണ് സൈക്കിളിനുള്ളത്.

കാറുകളെ പോലെ തന്നെ വിപണിയിലെത്തുന്ന വിലകൂടിയ സൈക്കിളാണ് ഔഡിയുടേത്. 12.5 ലക്ഷം രൂപയാണ് സൈക്കിളിന്റെ വില. നിലവില്‍ ഔഡിയുടെ ടോക്യോവിലെ ഷോറൂമില്‍ മാത്രമാണ് സൈക്കിള്‍ ലഭ്യമാവുക.

സെക്കിളിന് പിന്നാലെ ഇ ബൈക്കുകളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഔഡി.

Top