ഇന്ത്യയിലെ ആദ്യ കോംപാക്ട് ലക്ഷ്വറി കണ്‍വെര്‍ട്ടിബിള്‍ എന്ന ഖ്യാതിയുമായി ഔഡി എ3 കാബ്രിയോളെ വാഹന വിപണിയില്‍ എത്തി. മോഡലിനു 44.75 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
പുതിയ മുന്‍ ബമ്പര്‍, അഞ്ച് സ്‌പോക്കുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ എ 3 കാബ്രിയോളെയെ വ്യത്യസ്തമാക്കുന്നു. ഇന്റീരിയര്‍ എ 3 സെഡാനു സമാനമാണ്. ഫാബ്രിക് നിര്‍മിത റൂഫ് ബട്ടന്‍ അമര്‍ത്തി നിവര്‍ത്താനും മടക്കാനുമാകും. ഇതിനെല്ലാം വെറും 18 സെക്കന്‍ഡ് മതി.
ഔഡി എ3 കാബ്രിയോളെയുടെ 1.8 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 180 ബിഎച്ച്പി 250 എന്‍എം ആണ് ശേഷി. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിമീ വേഗത്തിലേക്ക് കുതിക്കാന്‍ എ 3 കാബ്രിയോളെയ്ക്ക് വേണ്ടത് വെറും 7.8 സെക്കന്‍ഡ്. മണിക്കൂറില്‍ 242 കിലോമീറ്ററാണ് പരമാവധി വേഗം. നാല് പേര്‍ക്ക് യാത്ര ചെയ്യാം. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത എ 3 കാബ്രിയോളെയാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്.