ഔഡി ക്യൂ3യുടെ നവീകരിച്ച മോഡല്‍ വിപണിയിലെത്തി. വിഭാഗത്തില്‍ ആദ്യമായി എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍, ഓള്‍ വീല്‍ ഡ്രൈവ് സാദ്ധ്യമാക്കുന്ന ക്വോട്ട്രോ പെര്‍മനന്റ് ഓള്‍വീല്‍ ഡ്രൈവ് എന്നിവയ്‌ക്കൊപ്പം സെവന്‍ സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍, എം.എം.ഐ നാവിഗേഷന്‍ സിസ്റ്റം, ക്യാമറയോടെയുള്ള പാര്‍ക്കിംഗ് സിസ്റ്റം പ്ലസ് തുടങ്ങിയവ പുത്തന്‍ ക്യൂ3യുടെ മികവുകളാണ്. ആദ്യമായി പരിചയപ്പെടുത്തുന്ന സ്റ്റിയറിംഗ് മൗണ്ടഡ് പാഡ്ല്‍ ഷിഫ്റ്ററുകളും പ്രത്യേകതയാണ്. എക്‌സ് ഷോറൂം വില 28.99 ലക്ഷം രൂപ.
മുന്‍ വശത്തെ സിംഗിള്‍ ഫ്രെയിം രൂപകല്പനയിലെ പുതുമയും ആകര്‍ഷണവുമാണ്. പുത്തന്‍ ക്യൂ3യില്‍ എല്ലാ സിംഗിള്‍ ഫ്രെയിമുകളും ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂപ്പേ മോഡലുകള്‍ക്ക് സമാനമായ ലൈനുകള്‍ പുത്തന്‍ ക്യൂ3യ്ക്ക് സ്‌പോര്‍ട്ട് ലുക്കും സമ്മാനിക്കുന്നു.
ഈവര്‍ഷം ഔഡി വിപണിയിലെത്തിക്കുന്ന ആറാമത്തെ മോഡലാണ് പുതിയ ക്യൂ3. പത്ത് പുതിയ കാറുകള്‍ ഈവര്‍ഷം ഔഡി വിപണിയിലെത്തിക്കുന്നുണ്ട്. ഓരോ വിഭാഗത്തിലും കുറഞ്ഞത് ഓരോ മോഡല്‍ വീതം വിപണിയിലെത്തും.