കടല്‍ക്കൊല: പ്രകോപനമില്ലാതെയാണ് നാവികര്‍ വെടിവച്ചതെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോരെ ജിറോണും മാസിമില്യാനോ ലാത്തോരയും നടത്തിയത് കൊലപാതകം തന്നെയെന്ന് എന്‍ഐഎ. പ്രകോപനമില്ലാതെയാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. ഏറ്റവും അടുത്തുനിന്നാണ് ഇവര്‍ വെടിവച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കുനേരെ 20 റൗണ്ട് വെടിവച്ചു. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിക്കത്തക്ക യാതൊന്നും മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുമുണ്ടായില്ല. അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികളെ തിരിച്ചറിയാനായില്ലെന്ന വാദത്തിന് ബലമില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ നാവികര്‍ തയാറായില്ല. എന്‍ഐഎ സംഘത്തിന്റെ ഒരു ചോദ്യത്തിനും നാവികര്‍ ഉത്തരം നല്‍കിയില്ല. ചോദ്യംചെയ്യലിനോട് സഹകരിക്കേണ്ടെന്ന് നാവികര്‍ക്ക് ഇറ്റലിയില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

Top