കണ്ണൂരിലെ അക്രമങ്ങളെ അമര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തുപുരം: കണ്ണൂരിലെ അക്രമങ്ങളെ അമര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഐ(എം)ബിജെപി പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ നിന്നും പിന്‍മാറണം. നിയമം കൈയിലെടുക്കാനും സമാധാനത്തിന് ഭംഗം വരുത്താനും അനുവദിക്കില്ല. അക്രമങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ക്രമീകരണങ്ങളെല്ലാം ശക്തമാണ് മന്ത്രി വ്യക്തമാക്കി.

ബിജെപിയും സിപിഎമ്മും ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. ഓണം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളേയും കുട്ടികളേയും വരെ ആക്രമിക്കുകയാണ്. അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. അക്രമ സംഭവങ്ങള്‍ കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Top