കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച വൈകുന്നേരം പാനൂര്‍ ചൊക്ലിയിലെ സ്‌കൂളിലാണ് സംഭവം. ക്ലാസ് വിട്ടതിനു ശേഷം പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തിയ അധ്യാപകന്‍ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കുതറിയോടി. വീട്ടിലെത്തിയ കുട്ടി മണ്ണെണ്ണ കഴിച്ച് ആത്മഹത്യയ്ക്കുശ്രമിച്ചപ്പോഴാണ് പീഡനവിവരം അമ്മ അറിഞ്ഞത്. പെണ്‍കുട്ടിയെ തലശേരി താലൂക്ക് ആശുപത്രിയിലേക്ക് വിദഗ്ധചികില്‍സയ്ക്കായി മാറ്റിയിരിക്കുകയാണ്. അധ്യാപകനെ കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വിട്ടയച്ചു.

Top