കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വിഷു ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്ന് ബോംബ് എറിയുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വന്നയാളാണ് വിനോദ്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാനൂരിലും സമീപ പഞ്ചായത്തുകളിലും വൈകിട്ട് ആറു വരെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തിനു പിില്‍ ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വമെന്ന് പി.ജയരാജന്‍ ആരോപിച്ചു. ഇവരെ പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.