കണ്ണൂര്‍ വിമാനത്താവളം: ഓഹരി പങ്കാളിത്തത്തില്‍ നിന്നു പിന്മാറരുതെന്നു കേരളം

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന ഓഹരി പങ്കാളിത്തതില്‍ നിന്നു പിന്മാറരുതെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെ കണ്ടാണു മന്ത്രി കെ.ബാബു ഇക്കാര്യം ആവശ്യപ്പെട്ടത്. വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഏറ്റെടുക്കുമെന്നു നേരത്തെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വ്യക്തമാക്കിയിരുന്നു.

Top