കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ പ്രതിയായേക്കും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്‍ പ്രതിയായേക്കും. കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. കേസിലെ ഒന്നാം പ്രതി വിക്രമനുമായി ജയരാജന് അടുത്ത ബന്ധമാണുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിക്രമന്റെ കുടുംബ കാര്യങ്ങളില്‍ പോലും ജയരാജന്‍ ഇടപെട്ടിരുന്നു.രാഷ്ട്രീയ വൈരാഗ്യമാണ് കതിരൂര്‍ മനോജിന്റെ കൊലക്ക് പിന്നിലെന്നും സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top