കതിരൂര്‍ മനോജ് വധം: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍

കതിരൂര്‍ :കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയാക്കിയ 13ാം പ്രതി മുച്ചിറി രാമന്‍ എന്ന എ.രാമചന്ദ്രനെ സിബിഐഅറസ്റ്റുചെയ്തു. പാട്യം ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും സിപിഎംപാട്യം ലോക്കല്‍ കമ്മിറ്റിയംഗവുമാണ് രാമചന്ദ്രന്‍. ഇതോടെ 18 പേരെ സിബിഐ അറസ്റ്റുചെയ്തു. തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ രാമചന്ദ്രനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.

Top