കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ എസ് നായര്‍

പത്തനംതിട്ട: തന്റെ പേരില്‍ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ.എസ്.നായര്‍. കത്ത് വ്യാജമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും സരിത പരഞ്ഞു.

പി സി ജോര്‍ജ്ജിന് താന്‍ കത്ത് കൈമാറിയിട്ടില്ല. പി.സി ജോര്‍ജ്ജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മറ്റുള്ളവരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

ഈ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ആരായാലും അവരെ പൊതുമധ്യത്തില്‍ കൊണ്ടുവരും. കത്തിനു പിന്നില്‍ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സരിത പറഞ്ഞു.

Top