കന്നട ചിത്രം മൈത്രിയുടെ മലയാളം പതിപ്പ് വിഷുവിന് എത്തും

പുനീത് രാജ്കുമാറും മോഹന്‍ലാലും മുഖ്യവേഷങ്ങളിലെത്തിയ കന്നട ചിത്രം മൈത്രിയുടെ മലയാളം പതിപ്പ് വിഷുവിന് തിയേറ്ററുകളിലെത്തും. ഗൗരവമായ വിഷയത്തെ മികവോടെ അവതരിപ്പിച്ച മൈത്രി കന്നടത്തില്‍ നിരൂപകപ്രശംസ നേടിയിരുന്നു.

മോഹന്‍ലാലിന്റെ രണ്ടാമത്തെ കന്നഡ സിനിമയാണ് മൈത്രി.
തെലുങ്ക് നടി അര്‍ച്ചനയോടൊപ്പം നടി ഭാവനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

മോഹന്‍ലാല്‍ തന്നെയായിരുന്നു കന്നടയില്‍ തന്റെ ശബ്ദം ഡബ്ബ് ചെയ്തത്. മലയാള പതിപ്പില്‍ പുനീത് രാജ്കുമാറിന് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ കലാഭവന്‍ മണിയാണ്.

ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഇളയരാജയാണ് ഈണമിട്ടത്. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ഓഡിയോ റിലീസ് ഈ മാസം അവസാനം നടക്കും.

Top