കൊച്ചി: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശക്കളിക്ക് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യപാദ സെമിയില്‍ ഇന്ന് ചെന്നൈയ്ന്‍ എഫ്.സിയുമായി കൊമ്പുകോര്‍ക്കും. രാത്രി ഏഴു മണിക്കാണ് കിക്കോഫ്.
ആദ്യറൗണ്ടില്‍ രണ്ടു തവണ ചെന്നൈയുമായി ഏറ്റുമുട്ടിയപ്പോഴും തോല്‍വിയായിരുന്നൂ ഫലമെങ്കിലും ഇനി തോറ്റാല്‍ പുറത്തേക്കുള്ള വാതിലായിരിക്കും കേരളത്തിനു മുന്നില്‍ തുറക്കപ്പെടുക.
മികച്ച ഫോമിലുള്ള ചെന്നൈയെ പിടിച്ചുകെട്ടുകയെന്ന ത് ഡേവിഡ് ജെയിസിനും കൂട്ടര്‍ക്കും അത്ര എളുപ്പമാവില്ല. എന്നാല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരളത്തിന്റെ വിജയത്തിനായി ആര്‍ത്തിരമ്പുന്ന കാണികളുടെ പിന്തുണയിലാണ് ടീമിന്റെ പ്രതീക്ഷ.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ കാണികള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് പറയാന്‍ ജെയിംസിനും ഇയാന്‍ ഹ്യൂമി നും നൂറു നാവായിരുന്നു. ഇത്തരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ കാണുമ്പോള്‍ അറിയാതെ തങ്ങളുടെ ഞരമ്പുകളിലേക്ക് ആവേശം ഇരച്ചുകയറുകയാണെന്നായിരുന്നു ജെയിം സ് പറഞ്ഞത്. ഇത് തന്നെയായിരുന്നു ഹ്യൂമിന്റെയും അഭിപ്രാ യം. പ്രതിരോധനിരയാണ് കേരളത്തിന്റെ കരുത്ത്. ഇത് തകര്‍ത്ത് വല കുലുക്കണമെങ്കില്‍ ചെ ന്നൈക്ക് വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളത്തിന്റെ നട്ടെല്ലായ ജെയിംസ് ഇന്നത്തെ മല്‍സരത്തി ലും ഗോള്‍വല കാക്കാന്‍ ഇറ ങ്ങുമോയെന്ന കാര്യത്തില്‍ നിശ്ചയമില്ല. പരിക്കില്‍ നിന്നും പൂ ര്‍ണമായും മോചിതനാവാത്തതാണ് കാരണം. നിര്‍ണായക മ ല്‍സരമായതിനാല്‍ ഒരു പക്ഷേ ജെയിംസ് കളിച്ചേക്കും. അദ്ദേഹം ഇറങ്ങിയില്ലെങ്കില്‍ സന്ദീപ് നന്തി തന്നെയായിരിക്കും കേരളത്തിന്റെ വലകാക്കുക. പൂനെ സിറ്റിക്കെതിരെ നടന്ന കഴിഞ്ഞ കളിയില്‍ നന്തിയുടെ മികവാണ് കേരളത്തെ രക്ഷിച്ചത്.