കരിപ്പൂര്‍: സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ നീക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ നീക്കി. സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഡാനിയെല്‍ ധന്‍രാജിനെയാണ് തല്‍സ്ഥാനത്തു നിന്ന് നീക്കിയത്. സിഐഎസ്എഫ് ഐജി തന്നെ നേരിട്ട് വിമാനത്താവളത്തിന്റെ സുരക്ഷാചുമതല വഹിക്കും.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമസംഭവുമായി ബന്ധപ്പെട്ട് ആറ് സിഐഎസ്എഫ് ജവാന്‍മാര്‍ കസ്റ്റഡിയിലായി. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള ആറു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Top