ന്യൂഡല്‍ഹി: കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിയായ കരി ഓയില്‍ കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കണക്കിലെടുത്ത് നല്ല ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. പ്രശ്‌നം വിവാദമായ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ മടിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.