ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ശേഷവും പ്രസംഗം തുടര്‍ന്നതില്‍ ഖേദം പ്രകടിപ്പിച്ച് അരവിന്ദ് കെജ്‌രിവാള്‍.
കര്‍ഷകന്‍ ആത്മഹത്യ ചെയ്ത മരം വേദിയില്‍നിന്ന് അകലെയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയാനായില്ല. എങ്കിലും താന്‍ വേദിയില്‍ ഇരിക്കെ ഇങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്നും അതില്‍ മാപ്പുചോദിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രയുടെ മരണത്തിന് കാരണം ആം ആദ്മി പാര്‍ട്ടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.