കര്‍ഷക ജീവിതത്തെക്കാള്‍ വലുതായൊന്നും സര്‍ക്കാരിന് ഇല്ലെന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഭൂമിയില്‍ മനുഷ്യജീവനേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.കര്‍ഷകരുടെ ജീവിതത്തെക്കാള്‍ സര്‍ക്കാരിന് വലുതായൊന്നും ഇല്ലെന്നും വീഴ്ചയുണ്ടെങ്കില്‍ തിരുത്തുമെന്നും മോഡി പറഞ്ഞു.

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് തലസ്ഥാനത്തുണ്ടായത്. എല്ലാ സര്‍ക്കാരുകള്‍ക്കും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാവരും കൂട്ടായി ആലോചിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തണം. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഏത് ഭാഗത്തുനിന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top