കലാഭവന്‍ മണിയെ അനുകൂലിച്ച ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ജയില്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. വനപാലകരെ ആക്രമിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിയെ അനുകൂലിച്ചത് അനുചിതമായെന്നും പൊലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതായിരുന്നില്ല സെന്‍കുമാറിന്റെ വാക്കുകളെന്നും കോടതി വിമര്‍ശിച്ചു. തനിക്കെതിരായ കോടതി പരാമര്‍ശം നീക്കണമെന്ന ജയില്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

Top