കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

തളിപ്പറമ്പ്: കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. മണക്കടവ് ചീക്കാട് സ്വദേശി കുന്താളൂര്‍ രാജന്‍ (52) ആണ് മരിച്ചത്. പയ്യന്നൂരില്‍ കഴിഞ്ഞ ഡിസംബര്‍ രണ്ടിനു നടന്ന കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണ റാലിയില്‍ പങ്കെടുത്ത് വാഹനത്തില്‍ മടങ്ങവെയാണ് രാജന് കല്ലേറില്‍ പരിക്കേറ്റത്.

കല്ലുകൊണ്ട് തലയോട് തകര്‍ന്ന് അബോധാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു രാജന്‍. ശനിയാഴ്ച രാവിലെയായിരുന്നു മരണം. കല്ലേറു നടത്തിയ സംഭവത്തില്‍ എട്ടു സിപിഎം പ്രവര്‍ത്തകരെ തളിപ്പറമ്പ് സിഐ കെ. വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തിരുന്നു. കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചതോടെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

Top