കല്‍ക്കരി വിവാദത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്ന് കോടതി. മുന്‍ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് ഡല്‍ഹി കോടതി ഈ ചോദ്യം ഉന്നയിച്ചത്. കല്‍ക്കരി കോഴ നടന്ന സമയത്ത് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായിരുന്നില്ലെ എന്നായിരുന്നു കോടതിയുടെ ചോദ്യം. കല്‍ക്കരി മന്ത്രിയെ ചോദ്യം ചെയ്യാനുള്ള ഔദ്യോഗിക അനുമതി തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.