കൊച്ചി: കളമശേരിയില്‍ ട്രെയിന്‍ നിരീക്ഷണ ട്രോളിയുമായി കൂട്ടിയിടിച്ചു. ട്രോളിയിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപെട്ടു. തീവണ്ടി വരുന്നതുകണ്ട് ട്രോളിയിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ട്രോളി പൂര്‍ണമായും തകര്‍ന്നു.
എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട മംഗള എക്‌സപ്രസ് ട്രെയിനാണ് നിരീക്ഷണ ട്രോളിയില്‍ ഇടിച്ചത്. പാളത്തില്‍ പരിശോധന നടത്തുന്നത് അറിയാതെ ഗതാഗത നിയന്ത്രണ യൂണിറ്റ് തീവണ്ടി കടന്നുപോകാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിശോധനകള്‍ക്കു ശേഷം മംഗള എക്‌സ്പ്രസ് യാത്ര തുടര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.