നെയ്യാറ്റിന്‍കര: കള്ളനോട്ട് കേസിലെ മുഖ്യപ്രതി പിടിയില്‍. കാരക്കാ മണ്ഡപം സ്വദേശി സുള്‍ഫിക്കറി(45) നെയാണ് ഇന്നലെ പൂവാര്‍ ബസ് സ്റ്റാന്റില്‍ നിന്ന് പൂവാര്‍ എസ്.ഐ കെ.ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 2013 ല്‍ മണ്ണയ്ക്കല്‍ പള്ളി പെരുന്നാളിനിടയ്ക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ 500 രൂപയുടെ ഏഴു നോട്ടുകളുമായി ബാലരാമപുരം സ്വദേശി കുമാറിനെയും ഇയാളുടെ പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെയുമടക്കം നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ സുള്‍ഫിക്കറാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് പറഞ്ഞിരുന്നു. പൊലീസ് ഇയാളെ തിരയുന്നതിനിടയില്‍ ഇന്നലെ പിടിയിലാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുള്‍ഫിക്കറിനെ റിമാന്റ് ചെയ്തു