കള്ളപ്പണം: എച്ച്എസ്ബിസി ബാങ്കില്‍ സ്വിസ് പൊലീസിന്റെ റെയ്ഡ്

ജനീവ: കള്ളപ്പണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എച്ച്എസ്ബിസിയുടെ ജനീവ ശാഖയില്‍ റെയ്ഡ്. കള്ളപ്പണ നിക്ഷേപത്തില്‍ തെളിവ് ശേഖരിക്കാനാണ് സ്വിസ് പോലീസ് റെയ്ഡ് നടത്തുന്നത്.

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്‌തേക്കും.

സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 1195 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. 1600 കോടിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്കുകളാണ് പുറത്ത് വന്നത്. അംബാനി സഹോദരന്മാരടക്കമുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ടായിരുന്നു.

കള്ളപ്പണക്കാരുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി സ്വിറ്റ്‌സര്‍ലന്റ് രംഗത്തെത്തിയിരുന്നു.

Top