ന്യൂഡല്‍ഹി: നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തെക്കുറിച്ച് തെളിവു നല്‍കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ്. ഇന്ത്യന്‍ ഏജന്‍സികള്‍ സ്വതന്ത്രമായ അന്വേഷണം നടത്താതെ നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാനാവില്ലെന്നും ഇന്ത്യയിലെ സ്വിസ് സ്ഥാനപതി ലിനസ് വോണ്‍ കാസില്‍മര്‍ പറഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പണം മുഴുവനും നികുതി അടച്ച ശേഷമുള്ളതാണെന്നു കരുതുന്നില്ല. വിദേശരാജ്യങ്ങളിലെ പല ഉറവിടങ്ങളില്‍നിന്നും ദീര്‍ഘകാലമായി രാജ്യത്തേക്ക് പണം ഒഴുകുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരില്‍നിന്ന് ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കള്ളപ്പണ വിഷയവുമായി സഹകരിക്കാനാവില്ല. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായ അന്വേഷണം നടത്തി നികുതിവെട്ടിപ്പ് നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടണം -ലിനസ് വ്യക്തമാക്കി.