കശ്മീര്‍ ഭീകരാക്രമണം: അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ : കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ആറു ഭീകരര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്ക്. ഇന്നു പുലര്‍ച്ചെ കുപ്വാര ജില്ലയിലെ നൗഗാമില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം ഇന്നലെ സൈന്യം തകര്‍ത്തിരുന്നു. സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു മേഖലയില്‍ തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരേ ഭീകരര്‍ ഒളിയാക്രമണം നടത്തി. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നിയന്ത്രണ രേഖയിലൂടെ കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നതായും സൈന്യം അറിയിച്ചു. ഇതേത്തുടര്‍ന്നു മേഖലയില്‍ കനത്ത ജാഗ്രതാ പാലിക്കുന്നതായും സൈനികവക്താവ്.

Top