കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക് : കശ്മീരിലെ അതിര്‍ത്തി പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍. പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ച തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ബാന്‍കീ മൂണ്‍.

ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് താന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇരു രാജ്യങ്ങളുമായി യുഎന്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും മൂണ്‍ പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

Top