വൈശാഖ് സംവിധാനം ചെയ്യുന്ന കസിന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൈസൂര്‍ പാലസ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാന രംഗമാണിത്. 80 മണിക്കൂര്‍ കൊണ്ട് 1 കോടി രൂപയോളം മുടക്കിയാണ് ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, വേദിക, നിഷ അഗര്‍വാള്‍, സുരാജ്, ജോജു എന്നിവരാണ് ഗാന രംഗത്തില്‍ അഭിനയിക്കുന്നത്.
പരമ്പരാഗത വേഷവിധാനങ്ങളില്‍ 600 കലാകാരന്മാരാണ് ഈ ഗാനരംഗത്തില്‍ അണിനിരക്കുന്നത്. കലാസംവിധാനം ചെയ്തിരിക്കുന്നത് ജോസഫ് നെല്ലിക്കന്‍, വസ്ത്രാലങ്കാരം സായി. സേതുവിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് ക്രിസ്തുമസ് റിലീസായി തീയറ്ററുകളിലെത്തും.
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നിര്‍വ്വഹിച്ചത്. ശ്രേയ ഘോഷാല്‍, യാസിന്‍ നിസാര്‍, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
നെടുമുടി വേണു, കലാഭവന്‍ഷാജോണ്‍ തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോര്‍ജ് എന്നിവരാണ് കസിന്‍സിലെ മറ്റുതാരങ്ങള്‍ വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ഹിറ്റായിരുന്നു.