കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്നുപോയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിലെ തിരക്കുമൂലമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാതിരുന്നത്. ഇതേ തുടര്‍ന്നു വിമാനങ്ങള്‍ ഡല്‍ഹിയിലേയ്ക്കു മടങ്ങി.
വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരികെ കൊണ്ടു പോകുന്നതിനായി വിമാനങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണു വിമാനത്താവളത്തില്‍ തിരക്കു വര്‍ധിച്ചത്. എത്രയും വേഗം ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.