കാപ്പുകാട് പുനരധിവാസ കേന്ദ്രത്തിലെ ആന ചരിഞ്ഞു

കാട്ടാക്കട: നെയ്യാര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ ആന ക്ഷയരോഗം മൂലം ചരിഞ്ഞു. കീര്‍ത്തികാര്‍ത്തിക എന്ന 30 വയസുള്ള ആനയാണു ചരിഞ്ഞത്. ഇന്നു രാവിലെയാണു സംഭവം. കുറേ നാളായി ചികില്‍സയിലായിരുന്നു ആന. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടു വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഇവിടെയുള്ള ആനകള്‍ക്കു മതിയായ ചികില്‍സയും പരിചരണവും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അടുത്തിടെയായി അഞ്ച് ആനകളാണു വിവിധ കാരണങ്ങളാല്‍ ഇവിടെ ചരിഞ്ഞത്.

Top