കാമുകനും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി

മുംബൈ: 21 കാരിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിലെ ഭിവന്‍ഡിയിലാണ് സംഭവം. വിവാഹം കഴിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു.

ഗജനി ചൗധരി, ഇജാസ് അഹമ്മദ്, രാം പ്രവേശ് ചവാന്‍ എന്നിങ്ങനെ മൂന്ന് യുവാക്കളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതില്‍ ഗജനി ചൗധരിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

സംഭവത്തില്‍ രാംപ്രവേശ് ചവാന്‍ എന്നായാള്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Top