തിരുവനന്തപുരം: ജി.കാര്‍ത്തികേയന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവര്‍ത്തന രംഗത്ത് മൂല്യങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ജി.കാര്‍ത്തികേയനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയെ ഉന്നതമായ മൂല്യങ്ങളിലേക്ക് നയിച്ച സ്പീക്കറായിരുന്നു അദ്ദേഹം. കാര്‍ത്തികേയന്റെ മരണം വ്യക്തിപരമായ വലിയ നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.