കൊച്ചി: സ്പാനിഷ് ലോകകപ്പ് താരം കാര്‍ലോസ് മര്‍ച്ചേന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരം. മാര്‍ക്വീ താരത്തെ പ്രഖ്യാപിക്കേണ്ട സമയപരിധി തീരുന്നതിന് സമയ പരിധി അവസാനിക്കുന്നതിന് മണിക്കൂറുകല്‍ മുന്നെയാണ് ഇതു സംബന്ധിച്ച കരാറില്‍ മര്‍ച്ചേനയും കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഒപ്പിട്ടത്. 2.1 കോടി രൂപ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിലയുള്ള താരമാണ് ഈ 35–കാരന്‍.
2002 മുതല്‍ 2011 വരെ സ്‌പെയിനിന്റെ ദേശിയ കുപ്പായത്തില്‍ കളിച്ച മര്‍ച്ചേന 2008ലെ യൂറോകപ്പും 2010ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. 2009ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്പാനിഷ് ടീമിലും മര്‍ച്ചേന അംഗമായിരുന്നു.
69 മത്സരങ്ങളില്‍ സ്പാനിഷ് ദേശിയ ടീമിനായി കളിക്കളത്തിലിറങ്ങിയ മര്‍ച്ചേന രണ്ടു ഗോളുകളും നേടി. സെവിയ്യ, ബെനെഫിക്ക, വലന്‍സിയ, വിയ്യാറയല്‍, ഡിപ്പോര്‍ട്ടീവാ ലാ കൊരൂണ ക്ലബുകളിലും മര്‍ച്ചേന കളിച്ചിട്ടുണ്ട്. വലന്‍സിയ ജഴ്‌സിയില്‍ 230 മത്സരങ്ങള്‍ മര്‍ച്ചേന കളിച്ചിട്ടുണ്ട്.
ഇതോടെ ഐഎസ്എല്ലിലെ എല്ലാ ടീമുകളും അവരുടെ മാര്‍ക്വീ താരങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നാണു മാര്‍ക്വീ താരത്തെ പ്രഖ്യാപിക്കേണ്ട അവസാന ദിനം.
ഐസ്എല്‍ ടീമുകളും മാര്‍ക്വീ താരങ്ങളും
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത- ഹെല്‍ഡര്‍ പോസ്റ്റീഗ (പോര്‍ചുഗല്‍) ചെന്നൈയിന്‍ എഫ്‌സ- എലാനോ ബ്ലൂമെര്‍ (ബ്രസീല്‍) ഡല്‍ഹി ഡൈനാമോസ്- റോബര്‍ട്ടോ കാര്‍ലോസ് (ബ്രസീല്‍) ഗോവ- ലൂസിയോ (ബ്രസീല്‍) പൂണെ സിറ്റി- അഡ്രിയന്‍ മുട്ടു (റുമേനിയ) മുംബൈ എഫ്‌സി – നിക്കോളസ് അനെല്‍ക്ക (ഫ്രാന്‍സ്) കേരള ബ്ലാസ്റ്റേഴ്‌സ്- കാര്‍ലോസ് മര്‍ച്ചേന (സ്‌പെയിന്‍) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- സിമാവോ (പോര്‍ചുഗല്‍)