കാര്‍, ടിവി, ഫ്രിഡ്ജ് വില വര്‍ദ്ധിക്കും

ന്യൂഡല്‍ഹി: കാര്‍, ടിവി, ഫ്രിഡ്ജ് തുടങ്ങിയവയുടെ വില നാളെമുതല്‍ വര്‍ദ്ധിക്കും. എക്‌സൈസ് നികുതിയിളവിന്റെ കാലപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ദ്ധനവ്.

നികുതിയിളവ് തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നു ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവഴി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആയിരം കോടിക്കുമേല്‍ വരുമാന വര്‍ധനയാണ് ലക്ഷ്യമിടുന്നത്. മൊത്ത ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ (ജി.ഡി.പി) 4.1 ശതമാനമായി ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് നികുതിപരിഷ്‌രണം ആക്കം പകരുമെന്നാണു വിലയിരുത്തലുകള്‍.

കാറുകള്‍ക്കും എസ്.യു.വികള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ക്കും കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് യു.പി.എ. സര്‍ക്കാര്‍ എക്‌സൈസ് നികുതി ഇളവ് പ്രഖ്യാപിച്ചത്. സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച തളര്‍ച്ചയില്‍നിന്ന് ഓട്ടോമൊബൈല്‍ അടക്കമുള്ള മേഖലകളെ കരകയറ്റാന്‍ ഉദ്ദേശിച്ചായിരുന്നു നികുതിയിളവ് അനുവദിച്ചത്.

Top