കാലാ കരികാലനു മുന്‍പ് എത്തുക യെന്തിരന്‍ രണ്ടാം ഭാഗം 2.0 തന്നെയെന്ന് ധനുഷ്

മിഴകത്തിന്റെ സൂപ്പര്‍ നായകന്‍ രജനീകാന്തിന്റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസ് കാത്തിരിക്കുന്നത്.

ഷങ്കര്‍ സംവിധാനം ചെയ്ത മെഗാ ബജറ്റ് ചിത്രം 2.0, രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാലാ കരികാലന്‍ എന്നിവയാണ് അവ.

യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 മൂന്നൂറ് കോടിക്കടുത്ത് മുടക്കുമുതലിലാണ് ഒരുങ്ങുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അക്ഷയ്കുമാറാണ് വില്ലനായി എത്തുന്നത്.

ഈ വര്‍ഷം ആദ്യം എത്തുന്നത് കാലാ കരികാലാ ആയിരിക്കുമെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യമെത്തുക യെന്തിരന്‍ രണ്ടാം ഭാഗമായ 2.0 ആയിരിക്കുമെന്നാണ് കാലാ കരികാലായുടെ നിര്‍മ്മാതാവ് ധനുഷ് അറിയിച്ചിരിക്കുന്നത്.

ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോംബെയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കുവാനുണ്ട്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തവര്‍ഷമായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് ധനുഷ് അറിയിച്ചിരിക്കുന്നത്.

രജനീകാന്ത് അധോലോക നായകനായെത്തുന്ന കലാ കരികാലനില്‍ ഹുമാ ഖുറേഷിയാണ് നായിക. നാനാ പടേക്കര്‍, സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, സമ്പത്ത് എന്നിവരും ചിത്രത്തിലുണ്ട്. കബാലിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ചിത്രത്തിന് പിന്നിലും.

Top