കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലമായി നീക്കിത്തുടങ്ങി. ഹോസ്റ്റല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് 66 ദിവസമായി കാമ്പസിനകത്ത് നിരാഹാരമിരിക്കുന്ന എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ വിദ്യാര്‍ത്ഥികളെയാണ് തിരൂരങ്ങാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. വിദ്യാര്‍ത്ഥികളെ നീക്കണമെന്ന് വ്യാഴാഴ്ച്ച ഹൈക്കോടതി വിധിയുണ്ടായിരുന്നു.
സമരം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച നടന്ന സെനറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് വന്‍ അക്രമം അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ക്യാമ്പസിനകത്തെ മെന്‍സ് ഹോസ്റ്റലില്‍ സ്വാശ്രയ കായിക വിദ്യാര്‍ത്ഥികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം തുടങ്ങിയത്.