കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ പഠനവകുപ്പുകളും താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തില്‍ എല്ലാ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.

കായിക വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികളെ സമരത്തിനിറക്കിയത്. വിദ്യാര്‍ഥികളുടെ ഉപരോധത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ അബ്ദുള്‍ മജീദിനെയും ജീവനക്കാരെയും പോലീസ് മോചിപ്പിച്ചു.

വിദ്യാര്‍ഥി സമരം തുടങ്ങി 14 മണിക്കൂറിന് ശേഷമാണ് റജിസ്ട്രാറെയും ജീവനക്കാരെയും പോലീസ് പുറത്തെത്തിച്ചത്. എസ്എഫ്‌ഐയാണ് ഉപരോധസമരം നടത്തിയത്.

Top