കാവാസാക്കി സെഡ് 250

കാവാസാക്കി സെഡ് 250 പുറത്തിറക്കി.കാവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാണിത്. ഡല്‍ഹി എക്‌സ്‌ഷോറൂം വില 2.99 ലക്ഷം രൂപ.
കാവാസാക്കി സെഡ് നേക്കഡ് ബൈക്ക് ശ്രേണിയിലെ മൂന്നാമത്തെ താരമാണ് സെഡ് 250.

ഇത്രയേറെ വില കൊടുത്തു വാങ്ങുന്ന ബൈക്കില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഇല്ലെന്നത് നിരാശപ്പെടുത്തും.

സെഡ് 800നോട് സാമ്യത പുലര്‍ത്തുന്ന രൂപകല്‍പനയാണ് സെഡ്250യുടേതും. ഹെഡ് ലാമ്പ്, റിയര്‍ വ്യൂ മിറര്‍, ടാങ്ക് ഡിസൈന്‍ എന്നിവയെല്ലാം രണ്ടു ബൈക്കുകല്‍ും ഒരു പോലെയാണ്. നിന്‍ജ 300നെ ഓര്‍മ്മിക്കുന്ന ടെയ്ല്‍ ഡിസൈന്‍നും വീലും. ബായ്ക്ക് ലൈറ്റിന്റെ കാര്യത്തിലാണ് പ്രധാന വ്യത്യാസം.

249 സിസി ലിക്വിഡ് കൂള്‍ഡ് ഇരട്ട മോട്ടോര്‍ എന്‍ജിനാണ് സെഡ് 250യില്‍ ഉള്ളത്. 33 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. നിന്‍ജ 250ആറിലേതിനു സമാനമായ സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ് മറ്റൊരു പ്രത്യേകത.

സുസുക്കി ഇനാസുമ, കെടിഎം 390 ഡ്യൂക്ക് എന്നിവയോടാണ് കാവാസാക്കി സെഡ് 250 മത്സരിക്കാനൊരുങ്ങുന്നത്.

Top