കാശ്മീരിലെയും ഝാര്‍ഖണ്ഡിലെയും നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ശ്രീനഗര്‍/റാഞ്ചി: ജമ്മുകാഷ്മീരിലും ജാര്‍ഖണ്ഡിലും നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാഷ്മീരില്‍ ശ്രീനഗര്‍, അനന്ത്‌നാഗ്, ഷോപിയാന്‍, സാംബാ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. കാഷ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, മുഫ്തി മുഹമ്മദ് സയ്യിദ എന്നിവരടക്കം 182 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി അടക്കമുള്ള സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണു കാഷ്മീരില്‍ ഒരുക്കിയിരിക്കുന്നത്.

Top