ശ്രീനഗര്‍: കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ അടിസ്ഥാന വികസനാവശ്യങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ രംഗത്ത്. വെള്ളം,വൈദ്യുതി, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ പരിഹരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യുകയൊള്ളു എന്ന ഉറച്ച തീരുമാനത്തിലാണ് കശ്മീരിലെ ജനങ്ങള്‍.
ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂറ്റന്‍ ടാങ്കുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികള്‍ മൂലവും വൈദ്യുതി ക്ഷാമം മൂലവും വെള്ളം എത്തിക്കാന്‍ കഴിയാത്തതിനാല്‍ ടാങ്കുകള്‍ വെള്ളമില്ലെതെ കിടക്കുകയാണ്.
പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് നാല് വര്‍ഷം കഴിഞ്ഞിട്ടും ജലവിതരണം ആരംഭിക്കാത്ത സ്ഥലമാണിവിടെ. വെള്ളത്തിന്റെ മാത്രമല്ല വൈദ്യുതിയുടെയും നല്ല റോഡുകളുടെയും അഭാവം ഇക്കുറി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ഒരുക്കത്തിലാണ് കശ്മീര്‍ ജനത.