കാശ്മീര്‍ തിരഞ്ഞെടുപ്പ്: ബീര്‍വയില്‍ ഒമര്‍ അബ്ദുള്ളയ്ക്ക് ജയം

ന്യൂഡല്‍ഹി: കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്ക് ബീര്‍വയില്‍ ജയം. 902 വോട്ടുകള്‍ക്കാണ് ഒമര്‍ വിജയിച്ചത്. സോന്‍വാറില്‍ ജനവിധി തേടിയെങ്കിലും ജയം സ്വന്തമാക്കാന്‍ ഒമറിന് കഴിഞ്ഞില്ല. സോന്‍വാറില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പിന്നിലായിരുന്ന ഒമറിന് ഒരിക്കല്‍ പോലും ലീഡ് കരസ്ഥമാക്കാനായില്ല. പിഡിപി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അഷ്‌റഫാണ് ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് കനത്ത ദുരിതം വിതച്ച പ്രളയം നേരിടുന്നതില്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ള സ്വീകരിച്ച നടപടികള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ അതൃപ്തിക്ക് കാരണമായിരുന്നു.

ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോടയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖന്‍. മധുഗാവ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പരാജയപ്പെട്ടത്. 1711 വോട്ടുകള്‍ക്ക് ജെ.എം.എമ്മിന്റെ നിരല്‍ പുര്‍ത്തിയോടാണ് കോട പരാജയപ്പട്ടത്. ജെഎംഎം സ്ഥാനാര്‍ഥി ഹേമന്ത് സോറന്‍ ബാര്‍ഹേറ്റില്‍ നിന്നും വിജയിച്ചു.

ജമ്മു കശ്മീരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഹിന ഭട്ട് പി.ഡി.പിയുടെ അല്‍ടഫ് ബുഖാരിയോട് പരാജയപ്പെട്ടു. ശക്തമായ മല്‍സരം കാഴ്ച വച്ചതിനുശേഷം 476 വോട്ടുകള്‍ക്കാണ് ഹിന പരാജയപ്പെട്ടത്.

Top