ശ്രീനഗര്‍: കാശ്മീരില്‍ ബിജെപി-പിഡിപി സഖ്യം രൂപീകരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തി. ഡല്‍ഹിയില്‍ ഭരണം നഷ്ടപ്പെട്ടതോടെ ബിജെപി ചില വിട്ടുവീഴ്ചകള്‍ക്കു തയാറായതാണു സൂചന. എന്നാല്‍ ആര്‍എസ്എസിന്റെ അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ വിലങ്ങുതടിയായിരിക്കുന്നത്.
ആര്‍എസ്എസിന്റെ അനുവാദം കൂടി ലഭിച്ചാല്‍ സഖ്യം യാഥാര്‍ഥ്യമായേക്കും. മുഫ്തി മുഹമ്മദ് സയീദ് ആറു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കികൊണ്ടുള്ള ഒരു സമവായത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നിര്‍ത്തി വച്ചിരിക്കുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.