ശ്രീനഗര്‍: കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വസതിക്ക് മുന്നില്‍ വെടിവെയ്പ്. വസതിക്ക് പുറത്ത് നിയമിച്ചിരുന്ന ബി.എസ്.എഫ് ജവാനാണ് തിങ്കളാഴ്ച പുലര്‍ച്ചെ സ്വന്തം സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിവെച്ച ബിഎസ്എഫ് ജവാനെ പോലീസ് ചോദ്യം ചെയ്തു. സൈനികന്റെ കൈയ്യിലെ ഓട്ടോമാറ്റിക്ക് റൈഫിളില്‍ നി ന്ന് അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവ സമയത്ത് മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. ഞായറാഴ്ച അദ്ദേഹം ഡല്‍ഹിയിലേക്ക് പോയിരുന്നു. തന്റെ വസതിക്ക് മുന്നില്‍ നിന്ന ബി.എസ്.എഫ് ജവാന്‍ എന്തിനാണ് വെടിയുതിര്‍ത്തതെന്ന് തനിക്കറിയില്ലെന്നും തന്റെ സുരക്ഷാ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.