കാസര്‍കോഡ് വീണ്ടും ബാങ്ക് കവര്‍ച്ച;വിജയാ ബാങ്കില്‍ നിന്നും 4 കോടിയോളം രൂപ കവര്‍ന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് വീണ്ടും വന്‍ വാങ്ക് കവര്‍ച്ച. വിജയബാങ്കിന്റെ ചെറുവത്തൂരിലെ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം നാല് കോടി രൂപയുടെ മോഷണം നടന്നിട്ടുണ്‌ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത് എന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്ന ശേഷം ജീവനക്കാര്‍ സ്റ്റോര്‍ റൂം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. നാല് സേഫുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇതില്‍ മൂന്നു ലോക്കറും കുത്തിപ്പൊളിച്ച് അതിലുണ്ടായിരുന്ന സ്വര്‍ണം മോഷ്ടാക്കള്‍ കൊണ്ടുപോയി. നാലാമത്തെ ലോക്കര്‍ പൊളിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അന്വേഷണത്തില്‍ സ്റ്റോര്‍ റൂമിലേക്കുള്ള ചുമര് മോഷ്ടാക്കള്‍ തുരന്നതായി കണ്ടെത്തി.

അടുത്തിടെയാണ് കാസര്‍കോട് തന്നെയുള്ള കുഡ്‌ലു സഹകരണ ബാങ്കില്‍ പത്തുകോടിയുടെ കവര്‍ച്ച നടന്നത്. പ്രതികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

Top