കിംഗ് ലയറില്‍ ദിലീപിന്റെ നായികയായി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന സിനിമയില്‍ സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യന്‍ ദിലീപിന്റെ നായികയാവുന്നു. സിദ്ധിഖ്-ലാല്‍ ചേര്‍ന്നൊരുക്കുന്ന കിംഗ് ലയര്‍ എന്ന സിനിമയിലാണ് മഡോണ നായികയാവുന്നത്.

സിദ്ദിഖ് രചനയും ലാല്‍ സംവിധാനവും ചെയ്യുന്ന സിനിമ സത്യനാരായണന്‍ എന്ന നുണയനായ യുവാവിന്റെ കഥയാണ് പറയുന്നത്.

ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴയാണ് ഈ വേഷവുമായി മഡോണയെ സമീപിച്ചത്. കഥ കേട്ട് ഇഷ്ടമായതിനാല്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു എന്ന് മഡോണ വെളിപ്പെടുത്തി. ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ താന്‍ ആവേശഭരിതയാണെന്ന് മഡോണ കൂട്ടിച്ചേര്‍ത്തു.

വിജയ് സേതുപതി നായകനാവുന്ന സൂതുകാവും എന്ന തമിഴ് സിനിമയിലാണ് മഡോണ ഇതിന് മുമ്പ് അഭിനയിച്ചത്.

ലാല്‍, ആശ ശരത്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് കിംഗ് ലയറിലെ മറ്റു താരങ്ങള്‍, സെപ്തംബര്‍ 16ന് ഷൂട്ടിംഗ് തുടങ്ങും. ബാങ്കോക്കിലും ഷൂട്ടിംഗ് നടക്കും. ക്രിസ്മസിന് ചിത്രം തീയേറ്ററുകളിലെത്തും.

Top