ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടിരൂപയുടെ കിട്ടാക്കടം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 41 ശതമാനം അധികമാണ് ഇത്തവണ.
2012-13 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല ബാങ്കുകളുടെ സംയുക്ത അറ്റാദായം 45,849 കോടിയായിരുന്നപ്പോള്‍ 27,231 കോടിയാണ് എഴുതിത്തള്ളിയത്.
എന്നാല്‍, 2016-17ല്‍ ബാങ്കുകളുടെ സംയുക്ത ലാഭം വെറും 474 കോടിയില്‍ നില്‍ക്കുേമ്പാഴാണ് 81,683 രൂപ എഴുതി തള്ളിയിരിക്കുന്നത്.